കല്ലകത്ത് ബീച്ച് കേന്ദ്രീകരിച്ച് ലഹരി സംഘം പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍; ശക്തമായ പ്രതിഷേധവും നടപടികളും വേണമെന്ന് ആവശ്യം


Advertisement

നന്തി ബസാര്‍: കേരളത്തിലെ അറിയപ്പെടുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിന്‍ ബീച്ച് ലഹരിത്താവളമാകുന്നതായി നാട്ടുകാരുടെ പരാതി. ലഹരിയ്‌ക്കെതിരെ ബോധവത്കരണങ്ങളും നിയമനടപടികളും ശക്തമാകുമ്പോഴാണ് ദിവസം നൂറുകണക്കിന് സന്ദര്‍ശകരെത്തുന്ന ഡ്രൈവിന്‍ ബീച്ച് കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്.

Advertisement

പഞ്ചായത്ത് ബസാറില്‍ നിന്നും കല്ലകത്ത് ബീച്ചിലേക്ക് നേരെ റോഡുണ്ടെങ്കിലും, ഇത്തിരി വടക്ക് മാറി, ആവിക്കല്‍ പയ്യോളി പാലത്തിന്റെ അരികിലുള്ള സ്റ്റെപ്പ് വഴി ആവിക്ക് വടക്കുഭാഗത്താണ് മാഫിയയുടെ ഇപ്പോഴത്തെ കേന്ദ്രമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വടക്കു ഭാഗത്ത് ആവിയോട് ചേര്‍ന്നുള്ള, തിങ്ങി നിറഞ്ഞ കാടുകളാണ് ലഹരിമാഫിയ സംഘം ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. കാടിന്റെ മറവു കാരണവും, പൊതുവഴി ഇല്ലാത്തതു കൊണ്ടും ഈ ഭാഗം ശ്രദ്ധിക്കപ്പെടാറില്ല.

Advertisement

ഇതിനെതിരെ ശക്തമായ പ്രതിഷേധവും ബോധവല്‍ക്കരണവും സംഘടിപ്പിക്കുമെന്നും, യുവതലമുറയുടെ രക്ഷക്കായി വഴികള്‍ ഒരുക്കുമെന്നും റിയാക്ടീവ് ഫോറം സാരഥികളായ ഇബ്രാഹിം തിക്കോടിയും ആവിക്കല്‍ രാമചന്ദ്രനും പറഞ്ഞു.

Advertisement