പുലിപ്പേടിയില്‍ ചക്കിട്ടപ്പാറ; ആടിനെ കൊന്ന് ഭക്ഷിച്ച നിലയില്‍
പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ പുലിയുടെ സാന്നിധ്യമുള്ളതായി പ്രദേശവാസികള്‍. പൂഴിത്തോട് മാവട്ടത്ത് ആടിനെ പുലി കൊന്നതായി സംശയം. ബുധനാഴ്ച രാത്രിയാണ് ആടിനെ കൊന്ന് ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അഞ്ജാത ജീവിയെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലും സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
Summary: Locals report presence of leopard in Chakkitappara.