കായണ്ണയിലെ ആൾദൈവം ചാരുപറമ്പിൽ രവിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ; ‘ദർശന’ത്തിന് എത്തിയവരെ തടഞ്ഞു, വാഹനങ്ങൾക്ക് കേടുപാട്
പേരാമ്പ്ര: കായണ്ണ മൊട്ടന്തറ ചാരുപറമ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ ആള്‍ ദൈവത്തിനെതിരേ പ്രതിഷേധം. ചാരുപറമ്പില്‍ ക്ഷേത്രത്തില്‍ പൂജകള്‍ ചെയ്തു വരുന്ന രവി എന്ന ആള്‍ക്കെതിരെയാണ് പ്രതിഷേധം ഉണ്ടായത്. ഇന്ന് രാവിലെ ഇവിടെ എത്തിയ ഭക്തരെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.
കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തില്‍ ഇവിടെ ജനങ്ങള്‍ സംഘടിച്ച് ആള്‍ദൈവത്തിനെതിരെ രംഗത്ത് വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ 6 മണിയോടെ പ്രതിഷേധക്കാര്‍ ഇവിടേക്ക് എത്തുകയും ഇവിടേക്ക് വന്ന ഭക്തരെയും അവരുടെ വാഹനങ്ങളും തടയുകയായിരുന്നു. ചില വാഹനങ്ങല്‍ കേടുവരുത്തുകയും ചെയ്തു.
ഇയാളുടെ പേരില്‍ നേരത്തെ ലൈംഗിക ചൂഷണത്തിന് പൊലീസ് കേസെടുത്തതാണ്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ഇയാള്‍ക്കെതിരെ സമരത്തിലായിരുന്നു. പിന്നീട് കുറച്ചുകാലം ഇവിടേയ്ക്ക് ആളുകള്‍ വന്നിരുന്നില്ല. എന്നാല്‍ അടുത്തിടെയായി രവിയെക്കാണാന്‍ വീണ്ടും ആളുകള്‍ എത്താന്‍ തുടങ്ങിയതാണ്.
പേരാമ്പ്ര എ.എസ്.പി ടി.കെ വിഷ്ണു പ്രദീപിന്റെ നേതൃത്വത്തില്‍ ശക്തമായ പോലിസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.