‘സർവ്വീസ് റോഡിലേക്കുള്ള പ്രവേശനം ഇല്ലാതാക്കിയുള്ള നിർമ്മാണം അനുവദിക്കില്ല’; പന്തലായനിയിൽ ദേശീയപാത നിർമ്മാണ പ്രവൃത്തി തടഞ്ഞ് പ്രദേശവാസികൾ
കൊയിലാണ്ടി: ദേശീയപാത നിർമ്മാണ പ്രവൃത്തി തടഞ്ഞ് പന്തലായനി നിവാസികൾ. പന്തലായനി 14ാം വാർഡിൽ കോയാരിക്കുന്ന്, വിയർ, കാട്ട് വയൽ റോഡിൽ നിന്ന് സർവ്വീസ് റോഡിലേക്കുള്ള പ്രവേശനം ഇല്ലാതാക്കിയുള്ള നിർമ്മണ പ്രവർത്തനമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.
സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന പ്രദേശവാസികൾ നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെത്തുകയായിരുന്നു. വീടുകളിലേക്കുള്ള വഴി തടഞ്ഞുള്ള നിർമ്മാണം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികൾ. തുടർന്ന് കൊയിലാണ്ടി നഗരസഭാ ചെയർ പേഴ്സൺ സുധ. കെ.പിയും അധീകൃതരും സ്ഥലത്തെത്തി.
നഗരസഭാ ചെയർ പേഴ്സൺ പ്രദേശവാസികളുമായി സംസാരിച്ചു. ചെയർപേഴ്സന്റെ നിർദേശത്തെ തുടർന്ന് സർവീസ് റോഡിലേക്ക് പ്രവേശത്തിന് സംവിധാനം ചെയ്യാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ചന്ദ്രശേഖരൻ, ഗംഗൻ, സന്തോഷ്, പത്മിനി, ഷൈമ, ഗംഗാധരൻ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
Summary: Local residents blocked the national highway construction work in panthalayani