മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് തിങ്കളാഴ്ച പ്രാദേശിക അവധി


മേപ്പയ്യൂര്‍:. മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് തിങ്കളാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. പകരം ആഗസ്റ്റ് 31 ശനിയാഴ്ച സ്‌കൂളിന് പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ എം.സക്കീര്‍ അറിയിച്ചു.

സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ ഫലത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ – യു.ഡി .വൈ. എഫ് പ്രവര്‍ത്തകര്‍ മേപ്പയ്യൂര്‍ ടൗണില്‍ വെള്ളിയാഴ്ച ഏറ്റുമുട്ടിയിരുന്നു.