സ്പെഷ്യല്‍ ഡ്രൈവ് ഭാഗമായി പേരാമ്പ എക്‌സൈസിന്റെ മിന്നല്‍ പരിശോധന; കീഴരിയൂരില്‍ നിന്ന് ഉടമസ്ഥനില്ലാത്ത നിലയില്‍ 440 ലിറ്റര്‍ വാഷ് കണ്ടെടുത്തു


Advertisement

കീഴരിയൂര്‍: പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ കീഴരിയൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ വാഷ് കണ്ടെടുത്തു. ഇന്ന് ഉച്ചയോടെ കീഴരിയൂര്‍ കല്ലങ്കിതാഴെ ആളൊഴിഞ്ഞ പറമ്പില്‍ വച്ച്ാണ് 440 ലിറ്റര്‍ വാഷ് കണ്ടെടുത്തത്.

Advertisement

ഏഴ് ചെറിയ കന്നാസുകളിലും മൂന്ന് ഡ്രമ്മുകളിലും വാറ്റ് ഉപകരണങ്ങളുമാണ് കണ്ടെടുത്തത്. ക്രിസ്തുമസ് ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ പി.കെ സജിത്ത് കുമാര്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ്മാരായ ബാബു. പി, ഷാജി ഇ.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷബീര്‍ എം.പി അനൂപ് കുമാര്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

Advertisement
Advertisement