ഇടയ്ക്കിടെ ബി.പി കൂടുന്നുണ്ടോ? എങ്കില്‍ ജീവിതചര്യകളില്‍ വേണം ചില മാറ്റങ്ങള്‍; കൂടുതലറിയാം


ക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍ക്ക് പ്രധാന കാരണങ്ങളിലൊന്നാണ് ജീവിതചര്യകള്‍. ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്. ഇത് നിയന്ത്രിക്കുന്നതിന് മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം ജീവിതചര്യയിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

വ്യായാമങ്ങള്‍:
സ്ഥിരമായി വ്യായാമം ചെയ്യണം. ഇത് നിങ്ങളുടെ ഹൃദയ മസിലുകളെ ശക്തിപ്പെടുത്തുകയും നല്ല രീതിയില്‍ രക്തം പമ്പുചെയ്യാന്‍ ഹൃദയത്തെ സഹായിക്കുകയും ചെയ്യും. തല്‍ഫലമായി രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാവുകയും ചെയ്യും

അമിതവണ്ണം:
ആരോഗ്യകരമായ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ആദ്യപടിയാണ് അമിതവണ്ണം കുറച്ച് ശരിയായ ശരീരഭാരം നിലനിര്‍ത്തുകയെന്നത്. പൊണ്ണത്തടി രക്താതിസമ്മര്‍ദ്ദ സാധ്യത വര്‍ധിപ്പിക്കും.

മാനസിക സമ്മര്‍ദ്ദം:
മാനസികമായ സ്ട്രസ് രക്താതിസമ്മര്‍ദ്ദത്തിന് വഴിവെക്കും.

പുകവലി:
പുകവലി രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കും. പുകവലി ഉപേക്ഷിക്കുന്നത് രക്തസമ്മര്‍ദ്ദ നിലയില്‍ വലിയ മാറ്റങ്ങള്‍ക്ക് സഹായിക്കും.

ഉപ്പ് കുറയ്ക്കുക:
ആഹാരസാധനങ്ങളില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കും. ഉപ്പിന്റെ അളവില്‍ വരുത്തുന്ന ചെറിയ തോതിലുള്ള മാറ്റങ്ങള്‍പോലും വലിയ അളവില്‍ ഉപകരിക്കും.

കഫീന്‍ കുറയ്ക്കുക:
ചിലയാളുകളില്‍ കഫീന്‍ രക്തസമ്മര്‍ദ്ദം ഉയരാനിടയാക്കും. കഫീനോട് നിങ്ങളുടെ ശരീരം ഏത് രീതിയില്‍ പ്രതികരിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയിരിക്കും ഇത്. അതിനാല്‍ കഫീന്‍ അളവ് കുറയ്ക്കുന്നത് നല്ലതാണ്.