കക്കയത്തേക്ക് ഇന്നുമുതല്‍ പോകാം; ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു


കക്കയം: കനത്ത മഴയെത്തുടര്‍ന്ന് അടച്ചിട്ട കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള കക്കയം ഹൈഡല്‍ ടൂറിസം സെന്റര്‍, വനംവകുപ്പിന്റെ കക്കയം ഇക്കോ ടൂറിസം സെന്റര്‍ എന്നിവയാണ് ഇന്ന് തുറക്കുന്നത്. കനത്ത മഴയുമായി ബന്ധപ്പെട്ട അപകട സാധ്യത കണക്കിലെടുത്തായിരുന്നു ഇവ അടച്ചത്.

ജൂണ്‍ 24നാണ് ഇവ അടച്ചത്. കഴിഞ്ഞ രണ്ടുദിവസമായി മഴയില്‍ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ടൂറിസം കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നത്. ജനുവരിയില്‍ കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെ തുടര്‍ന്ന് 111 ദിവസം ഈ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടിരുന്നു.