വീണ്ടും കാട്ടാന ആക്രമണം; മലപ്പുറത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


Advertisement

മലപ്പുറം: വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ പൊലിഞ്ഞു. നിലമ്പൂർ മൂത്തേടം ഉച്ചക്കുളം നഗറിലെ കരിയന്റെ ഭാര്യ സരോജിനി (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ന് സരോജിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement

വീടിനു തൊട്ടുപിറകിലെ വനത്തിൽ ആടിനെ മേയ്ക്കാൻ പോയതായിരുന്നു. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. 10 ദിവസം മുൻപ് ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചിരുന്നു.

Advertisement

Description: elephant attacks again; Malappuram housewife met a tragic end

Advertisement