ആരോഗ്യമുള്ളതും ചിന്താശേഷിയുള്ളതുമാകട്ടെ ഇവിടുത്തെ യുവതലമുറ; നന്തിയില്‍ ലഗസി മാര്‍ഷല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് അക്കാദമിക്ക് തുടക്കമായി
നന്തി ബസാര്‍: ആരോഗ്യമുള്ളതും, ചിന്താശേഷി ഉള്ളതുമായ ഒരു യുവതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നാരങ്ങോളിക്കുളത്ത് ലഗസി മാര്‍ഷല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് അക്കാദമിക്ക് തുടക്കം. മുടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി അക്കാദമി ഉദ്ഘാടനം ചെയ്തു.
വര്‍ദ് അബ്ദുറഹിമാന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി.ദുല്‍ഖിഫില്‍, വാര്‍ഡ് മെമ്പര്‍മാരായ എ.വി.ഉസ്‌ന, പി.പി കരീം, റഫീഖ് പുത്തലത്ത് എന്നിവരും, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മഞ്ചയില്‍ ബാലകൃഷ്ണന്‍, കെ.വി.കെ.സുബൈര്‍, ടി.കെ.നാസര്‍, കെ.കെ.റിയാസ് പി.വി.റസാഖ് എന്നിവരും സംസാരിച്ചു.
മുതുകുനി മുഹമ്മദലി സ്വാഗതവും, പി.കെ.ഫിറോസ് നന്ദിയും പറഞ്ഞു. വിവിധ കലാകായിക പ്രദര്‍ശനവും, തിക്കോടി മമ്മദ് ഗുരുക്കള്‍, തിക്കോടി അബ്ദുള്ള ഗുരുക്കള്‍, തിക്കോടി ഹാജി ഗുരുക്കള്‍ എന്നിവരുടെ നാമഥേയത്തിലുള്ള ട്രോഫികള്‍ക്കായുള്ള കോല്‍ക്കളി മത്സരവും നടന്നു.