കണ്ടുപഠിക്കാം ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി; കൂത്താളി ഫാമില്‍ ഡ്രാഗണ്‍ ഫ്രൂട്ട് മാതൃകാ തോട്ടം ഒരുങ്ങുന്നു


കൂത്താളി: പെരുവണ്ണാമുഴിയിലെ ജില്ലാ കൃഷി ഫാമില്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ മാതൃകാ തോട്ടം ഒരുക്കുന്നു. പിങ്ക് നിറമുള്ള ഡിലൈറ്റ് എന്ന ഇനമാണ് കൃഷി ചെയ്യുന്നത്. പഴത്തിന്റേയും തൈകളുടേയും ലഭ്യത വര്‍ധിപ്പിക്കുന്നതോടൊപ്പം താല്പര്യമുള്ള കര്‍ഷകര്‍ക്ക് കണ്ട് പഠിക്കുന്നതിനു കൂടി പ്രയോജനപ്പെടുത്തുന്നതിനാണ് മാതൃകാ തോട്ടം തയ്യാറാക്കുന്നത്.

തൈ നടീല്‍ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വ്വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി. ബാബു, സൂപ്രണ്ട് കെ.വി. നൗഷാദ്, കൃഷി ഓഫീസര്‍ ഡോ. പി.മുബീന, കൃഷി അസിസ്റ്റന്റുമാരായ വി.പി. ഫിറോസ് ബാബു, എന്‍.ആര്‍ രാജേഷ്, ഫാം ജീവനക്കാരായ എം.ബിജിന്‍ ലാല്‍, എ.ജി.വിജയന്‍, ഫീല്‍ഡ് ലീഡര്‍ കെ.ടി.ബിജു മറ്റു തൊഴിലാളികള്‍ എന്നിവര്‍ സംബന്ധിച്ചു.