പോസ്റ്റ് ഓഫീസ് ജീവനക്കാരിയായിരുന്ന കാരയാട് തിരുവങ്ങായൂര്‍ പറുക്കുന്നത്ത് കാര്‍ത്യായനിയമ്മ അന്തരിച്ചുകാരയാട്:
തിരുവങ്ങായൂര്‍ പറുക്കുന്നത്ത് കാര്‍ത്യായനിയമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായി വിരമിച്ചതാണ്.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍. മക്കള്‍: ബിന്ദു, ബീന(കാരയാട് സര്‍വ്വീസ് ബാങ്ക് ), ബവിത.
മരുമക്കള്‍: സന്തോഷ്(തിരുവങ്ങൂര്‍), വി.എം.ഉണ്ണി (മുന്‍ അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.പി.എം കാരയാട് ലോക്കല്‍ സെക്രട്ടറി), അനില്‍ കുമാര്‍ (വാകയാട്). സഹോദരി: പത്മിനിയമ്മ.

സംസ്‌ക്കാരം: ശനിയാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.