മുദ്രാവാക്യം വിളിച്ചും ചെണ്ടകൊട്ടിയും നൃത്തം ചെയ്തും ശൈലജ ടീച്ചര്‍ക്ക് പിന്തുണയറിയിച്ച് സ്ത്രീകള്‍; പേരാമ്പ്രയെ ചുവപ്പിച്ച് എല്‍.ഡി.എഫിന്റെ വനിതാ മുന്നേറ്റം- വീഡിയോ കാണാം
പേരാമ്പ്ര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്ക് പിന്തുണയറിയിച്ച് പേരാമ്പ്രയില്‍ എല്‍.ഡി.എഫിന്റെ വനിതാ മുന്നേറ്റം. പേരാമ്പ്ര റസ്റ്റ് ഹൗസ് പരിസരത്തുനിന്നും ആരംഭിച്ച വനിതകളുടെ റാലി പേരാമ്പ്ര ബസ് സ്റ്റാന്റിലാണ് അവസാനിച്ചത്.
കാവടിയാട്ടം, ശിങ്കാരിമേളം, ചെണ്ടമേളം എന്നിവയെല്ലാം അണിനിരന്ന റാലിയില്‍ രണ്ടായിരത്തോളം സ്ത്രീകളാണ് അണിനിരന്നത്. റാലിയില്‍ അണിനിരന്നവര്‍ മുദ്രാവാക്യം വിളിച്ചും നൃത്തം ചെയ്തും ശൈലജ ടീച്ചര്‍ക്ക് പിന്തുണ അറിയിച്ചു.