മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നന്തിയിൽ എൽ.ഡി.എഫിന്റെ പ്രതിഷേധ കൂട്ടായ്മ


Advertisement

കൊയിലാണ്ടി: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നന്തിയിൽ എൽ.ഡി.എഫിന്റെ പ്രതിഷേധ കൂട്ടായ്മ. എൽ.ഡി.എഫ് നന്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നന്തി ടൗണിൽ പ്രതിഷേധ കൂട്ടായ്മ നടത്തിയത്.

Advertisement

പ്രതിഷേധ കൂട്ടായ്മ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.പി.ഷിബു ഉദ്ഘാടനം ചെയ്തു. എൻ.ശ്രീധരൻ അധ്യക്ഷനായി. സി.പിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അജയ് ആവള മുഖ്യ പ്രഭാഷണം നടത്തി. എൻ.സി.പി സംസ്ഥാന സെക്രട്ടറി സത്യചന്ദ്രൻ, ഐ.എൻ.എൽ നേതാവ് യു.ടി.കരീം, ഒ.രാഘവൻ മാസ്റ്റർ, കെ.ജീവാനന്ദൻ, എ.കെ.ഷൈജു, പി.നാരായണൻ എന്നിവർ സംസാരിച്ചു. വി.വി.സുരേഷ് സ്വാഗതം ഫറഞ്ഞു.

Advertisement
Advertisement