മതനിരപേക്ഷത തകര്‍ക്കാനുളള യു.ഡി.എഫ് ബി.ജെ.പി നീക്കത്തിനെതിരെ കൊയിലാണ്ടിയില്‍ എല്‍.ഡി.എഫ് ബഹുജന റാലി
കൊയിലാണ്ടി: മതനിരപേക്ഷത തകര്‍ക്കാനുള്ള യു.ഡി.എഫ് ബി.ജെ.പി നീക്കത്തിനെതിരെ കൊയിലാണ്ടിയില്‍ എല്‍.ഡി.എഫിന്റെ ബഹുജന റാലി. പുതിയ ബസ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന റാലി സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം പി.കെ.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.
എല്‍.ഡി.എഫ് മണ്ഡലം കമ്മറ്റി ചെയര്‍മാന്‍ രാമചന്ദ്രന്‍ കുയ്യാണ്ടി അധ്യക്ഷനായി. കാനത്തില്‍ ജമീല എം.എല്‍.എ
പി.വിശ്വന്‍ മാസ്റ്റര്‍, എം.പി. ശിവാനന്ദന്‍, കെ.ദാസന്‍, ഇ.കെ.അജിത്, ഡി.ദീപ, അഡ്വ: സുനില്‍ മോഹന്‍, ടി.കെ.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.