എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ വാഹനാപകടം; എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദിന് പരുക്ക്


Advertisement

മുക്കം: എല്‍.ഡി.എഫ്. കോഴിക്കോട് ജില്ലാ കണ്‍വീനറും എന്‍.സി.പി. ജില്ലാ പ്രസിഡന്റുമായ മുക്കം മുഹമ്മദിന് വാഹനാപകടത്തില്‍ പരിക്ക്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ നീലേശ്വരത്തിന് സമീപം മാങ്ങാ പൊയിലില്‍ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.

Advertisement

അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാര്‍ ഉടനെ മണാശ്ശേരി സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും തലയ്ക്കും സാരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisement

ബാലുശ്ശേരി ചീക്കിലോട് നടന്ന എന്‍.സി.പി. യോഗത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം.

എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാത നവീകരണ പ്രവൃത്തി കരാറെടുത്ത ശ്രീധന്യ കമ്പനിയുടെ കണ്ടെയ്‌നര്‍ലോറിക്ക് പിന്നിലാണ് കാറിടിച്ചത്. റോഡരികില്‍ സ്ഥാപിക്കാനുള്ള റെഡിമെയ്ഡ് ഓവുചാലുമായെത്തിയതായിരുന്നു ലോറി. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാതെയാണ് ലോറി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Advertisement

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. രാത്രി പന്ത്രണ്ട് മണിയോടെ പോലീസെത്തി അപകടസ്ഥലത്തുനിന്നും വാഹനങ്ങള്‍ നീക്കം ചെയ്തു.

summary: LDF convener mukkam muhammad injured in car accident