ഇളയരാജയുടെ മകള്‍ ഗായിക ഭവതരിണി ഇളയരാജ അന്തരിച്ചു
ചെന്നെ: ഗായികയും സംഗീത സംവിധായികയുമായിരുന്ന ഭവതരിണി ഇളയരാജ(47) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെ ശേരീലങ്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രശസ്ത സംഗീത സംവിധായകന് ഇളയരാജയുടെ മകളാണ്. 2000 ത്തില്‍ മികച്ച ഗായികയ്ക്കുളള ദേശീയ പുരസ്ക്കാരം നേടിയിരുന്നു. 1995ല്‍ ഇളയരാജ സംഗീതസംവിധാനം ചെയ്ത രാസയ്യ എന്ന ചിത്രത്തിലെ ‘മസ്താന മസ്താന’ എന്ന ഗാനത്തിലൂടെയാണ് ഭവതരിണിയുടെ അരങ്ങേറ്റം.