അരിക്കുളത്ത് മണ്ണിടിഞ്ഞു വീണു, വീട് അപകടാവസ്ഥയിൽ; ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു


Advertisement

പേരാമ്പ്ര:

പേരാമ്പ്ര: അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഊട്ടേരി ഭാ​ഗത്ത് മണ്ണിടിഞ്ഞു വീണു. ഊട്ടേരി കുന്നോട് ചേർന്ന് കിടക്കുന്ന കിണറുള്ളതിൽ മീത്തൽ ദാമോദരൻ്റെ വീടിന് സമീപത്തായുള്ള കരിങ്കൽ സ്റ്റപ്പിന് മുകളിലെക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

Advertisement

12 ഓളം കുടുംബങ്ങൾ യാത്ര ചെയ്യുന്ന പാതയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടസമയത്ത് ആരും കടന്നു പോവാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സംഭവ സ്ഥലത്തു നിന്ന് മൂന്ന് മീറ്റർ ദൂരത്തിലാണ് കിണറുള്ളതിൽ മീത്തൽ ദാമോദരൻ്റെ വീട്. അപകട സാധ്യത കടക്കിലെടുത്ത് കുടുംബത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി.

Advertisement

സംഭവസ്ഥലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതൻ മാസ്റ്റർ, വികസന സ്ഥിരം സമിതി ചെയർമാൻ എം.പ്രകാശൻ, ഡെപ്യുട്ടി തഹസിൽദാർ ബിന്ദു, വില്ലേജ് ഓഫിസർ അഭിലാഷ്, ഉദ്യോഗസ്ഥരായ ജയരാജ്, വിനോദൻ, രാജേഷ്, ജിത്തു എന്നിവർ സന്ദർശിച്ചു.

Advertisement

Summary: Landslide in Arikkulam. One house in danger, A family was displaced