കൊയിലാണ്ടിയില്‍ അമൃതമഠം സത്സംഗ സമിതി ലളിതാ സഹസ്രനാമ മഹായജ്ഞം നടത്തി


കൊയിലാണ്ടി: കൊയിലാണ്ടി അമൃത മഠം സത്സംഗ സമിതി അമൃതം ലളിതം സുന്ദരം എന്ന ലളിതാ സഹസ്രനാമ മഹായജ്ഞം നടത്തി. യജ്ഞം അമൃതമഠം ജനറല്‍ സെക്രട്ടറി ശ്രീമദ് സ്വാമി പൂര്‍ണാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി.


യജ്ഞം കോര്‍ഡിനേറ്റര്‍ സുമേധാമൃത ചൈതന്യ, സ്വാമിനി ഭവ്യാമൃത പ്രാണാ, അതുല്യാമൃത പ്രാണാ, നിഷ്ഠാമൃത പ്രണാ, വരദാമൃത പ്രാണാ, ദീക്ഷിതാമൃത ചെതന്യ, ശൈലജാമ്മ, വിനായകാമൃത ചൈതന്യ, അമോഘാമൃത ചൈതന്യ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. ആയിരകണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്തു.

Description: Lalita Sahasranama Mahayagna was conducted by Amrita Math Satsanga Samiti at koyilandy.