ലഹരി നിർമ്മാർജ്ജന സമിതി കൊയിലാണ്ടി മണ്ഡലം കൺവൻഷൻ ഡിസംബർ 27ന്
കൊയിലാണ്ടി: ലഹരി നിർമ്മാർജ്ജന സമിതി കൊയിലാണ്ടി മണ്ഡലം കൺവൻഷൻ ഡിസംബർ 27ന് കൊയിലാണ്ടി ഗ്രേയ്സ് കോളേജിൽ വെച്ച് നടത്താൻ തീരുമാനം. ഗ്രേയ്സ് കോളേജിൽ കഴിഞ്ഞ ദിവസം ലത്തീഫ് കവലാടിൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് ഇമ്പിച്ചു മമ്മു ഹാജി ഉദ്ഘാടനം ചെയ്തു.
ഹുസൈൻ കമ്മന മുഖ്യ പ്രഭാഷണം നടത്തി. സഹദ് പുറക്കാട്, അബ്ബാസ് തങ്ങൾ നന്തി, റഷീദ് മണ്ടോളി, സജ്ന പിരിഷത്തിൽ, ഹംസ കൊല്ലം, ആസിയ എം, റഹ്മത്ത് സി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി അബ്ബാസ് തങ്ങൾ (ചെയർമാൻ),ഹംസ കൊല്ലം (വൈസ് ചെയർമാൻ), സഹദ് പുറക്കാട് (ജനറൽ കൺവീനർ), കെ.വി മുഹമ്മദലി (കൺവീനർ), ടി മുഹമ്മദ് ഷാഫി കൊയിലാണ്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കെ.വി മുഹമ്മദലി സ്വാഗതവും, ടി. മുഹമ്മദ് ഷാഫി കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Description: Lahari Nirmarjana Samiti Koyilandy Mandal Convention on 27th December