മൂടാടി പഞ്ചായത്ത് ലഹരി നിർമ്മാർജ്ജന സമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു
കൊയിലാണ്ടി: മദ്യനയം ഉദാരമാക്കുന്ന കേരള സർക്കാറിൻ്റെ നയത്തിൽ പ്രതിഷേധിച്ച് കൊണ്ട് മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് ലഹരി നിർമ്മാർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിക്ക് കത്തുകളയച്ചു. നന്തിയിൽ വച്ചാണ് കത്തയച്ചത്.
അഹമദ് ഫൈസി കടലൂരിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഉസ്സൈൻ കമ്മന ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലത്തീഫ് കവലാട്, റഷീദ് മണ്ടോളി, സജ്ന പിരിശത്തിൽ, ടി.കെ.നാസ്സർ, കുരളി കുഞ്ഞമ്മദ്, ടി.പി.മുംതാസ്, വി.കെ.കെ.അബ്ദു റഹിമാൻ, ബഷീർ കൂരളി, വി.കെ.ഇബ്രാഹിം ഹാജി, കെ.പി.ഇമ്പിച്ചി മമ്മു, മുസ്ലിൽ പങ്കെടുത്തു. റഷീദ് മണ്ടോളി സ്വാഗതം പറഞ്ഞു.
[bot1]