ലഹരി വിരുദ്ധ പ്രവർത്തനത്തിന് സ്ഥിരം സംവിധാനം വേണമെന്ന് കെ.മുരളീധരൻ എം.പി; കൊയിലാണ്ടിയിൽ ലഹരി നിർമാർജ്ജന സമിതി കോഴിക്കോട് നോർത്ത് ജില്ലാ പ്രതിനിധി സമ്മേളനം
കൊയിലാണ്ടി: ലഹരി വിരുദ്ധ പ്രവർത്തനത്തിന് സ്ഥിരം സംവിധാനം വേണമെന്ന് കെ.മുരളീധരൻ എം.പി. ലഹരി നിർമാർജ്ജന സമിതി കോഴിക്കോട് നോർത്ത് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരബലി പോലെയുള്ള മനുഷ്യക്കുരുതിക്കും മാതാപിതാക്കൻമാരെ മാരകമായി അക്രമിക്കുന്നതിന് പോലും പ്രേരണയാകുന്ന മദ്യ-മയക്ക് മരുന്ന് ഉപഭോഗത്തിന്നും വിപണത്തിനുമെതിരെ ക്രിയാത്മകമായ പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നോ രണ്ടോ മാസത്തേക്ക് ക്യാമ്പെയിൻ പ്രവർത്തനങ്ങളിൽ പരിമിതപ്പെടുത്താതെ സ്ഥിരം സംവിധാനമുണ്ടാവണമെന്ന് കെ.മുരളിധരൻ എം.പി ആവശ്യപ്പെട്ടു. ഈ രംഗത്ത് ലഹരി നിർമാർജ്ജന സമിതി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെയർപേഴ്സൺ അബ്ദുൽ കരീംകോച്ചേരി അധ്യക്ഷനായി. എൽ.എൻ.എസ് സംസ്ഥാന ഭാരവാഹികളായ പി.എം.കെ.കാഞ്ഞിയൂർ, ഒ.കെ.കുഞ്ഞികോമു മാസ്റ്റർ, ഇമ്പിച്ചി മമ്മു ഹാജി, സി.കെ.സുബൈർ നാദാപുരം, ഹുസൈൻ കമ്മന, പി.സഫിയ, കെ.മറിയം ടീച്ചർ, സലിം നാദാപുരം, ഖദീജ ടീച്ചർ, എം.കെ.യൂസുഫ് ഹാജി, സി.പി.ഹമീദ്, മഞ്ചയിൽ മൂസ ഹാജി, കുഞ്ഞാലി ഹാജി പാലപ്പറ്റ, റഷീദ് മണ്ടോളി, റാബിയ മൊയ്തു, ഉസ്മാൻ ഒഞ്ചിയം, സി.മമ്മു, ഷാനവാസ് ബാലുശ്ശേരി, ഷരീഫ് പാലത്ത്, കെ.കെ.സുപ്പി, അലി പുളിയഞ്ചേരി, അഷ്റഫ് നാദാപുരം, ശ്യാമള വടകര, സി.കെ.ജമീല, സഹദ് പുക്കാട്, അനസ് നാദാപുരം എന്നിവർ പ്രസംഗിച്ചു.
ലത്തീഫ് കവലാട് സ്വാഗതവും സറീന തിക്കോടി നന്ദിയും പറഞ്ഞു. എക്സൈസ് പ്രവൻ്റീവ് ഓഫീസർ സി.കെ.ജയപ്രസാദ് ബോധവൽകരണ ക്ലാസ് നടത്തുകയും മജീഷ്യൻ രാജീവ് മേമുണ്ട ലഹരിക്കെതിരെ മാജിക് ഷോ നടത്തുകയും ചെയ്തു.