പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശിനിയായ വീട്ടമ്മ മരിച്ചു


Advertisement

മേപ്പയ്യൂര്‍: തേങ്ങയെടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. മുയിപ്പോത്ത് പുത്തന്‍ പുരയില്‍ ജമീലയാണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസായിരുന്നു.

മെയ് 31 നാണ് ജമീലയെ പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അബോധാവസ്ഥയിലായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ അബോധാവസ്ഥയില്‍ തുടരുന്നതിനിടെയാണ് മരിച്ചത്.

Advertisement

പുത്തന്‍ പുരയില്‍ അമ്മദാണ് ഭര്‍ത്താവ്. മക്കള്‍ അജ്മല്‍, അസ്‌ലം (ഇരുവരും ഗള്‍ഫില്‍), റഫീന. മരുമക്കള്‍ ഷിഫാന, മുഹമ്മദ് (എരവട്ടൂര്‍).

സഹോദരങ്ങള്‍: റഫീഖ്, റംല (ഇരുവരും ചെറുവണ്ണൂര്‍), സബിയ (ആയോല്‍പ്പടി), നഫീസ (എരവട്ടൂര്‍).


Summery: Lady died of snake bite in Muyippoth.


Advertisement
Advertisement