‘പെണ്ണല്ലേ അവള്‍ക്ക് അഹങ്കാരമുണ്ട്’ , കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആംബുലന്‍സ് ഡ്രൈവറായ യുവതിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു, ഓക്‌സിജന്‍ തുറന്നുവിട്ടെന്നും പരാതി; അതിക്രമത്തിന് ഇരയായത് വിലങ്ങാട് സ്വദേശിനി
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ആംബുലന്‍സ് ഡ്രൈവറെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. ആംബുലന്‍സ് ഡ്രൈവര്‍ ദീപാ ജോസഫാണ് അതിക്രമം സംബന്ധിച്ച് മെഡിക്കല്‍ കോളജ പൊലീസിന് പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസെടുത്തു.
രോഗിയുമായി എത്തിയപ്പോളാണ് വളണ്ടിയര്‍ അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ആംബുലന്‍സിലെ സിലിണ്ടറില്‍ നിന്ന് വളണ്ടിയര്‍ ഓക്‌സിജന്‍ തുറന്നുവിട്ടതായും ഇവര്‍ പരാതിയില്‍ പറയുന്നു. ആംബുലന്‍സിലെ രോഗിയ്ക്ക് നല്‍കുന്ന ഓക്‌സിജന്‍ അളവ് മാറ്റിയത് തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ചു.
‘ഓടിക്കുന്നത് ഒരു പെണ്ണല്ലേ, അവള്‍ക്ക് കുറച്ച് അഹങ്കാരമുണ്ട്. അതുകൊണ്ടാണ് ഓക്‌സിജന്‍ തുറന്നുവിട്ടതെ’ന്ന് വളണ്ടിയര്‍ പറഞ്ഞതായി ദീപാ ജോസഫ് പറയുന്നു.
രണ്ടര വര്‍ഷമായി ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ദീപ. വിലങ്ങാട് സ്വദേശിനിയാണ് ദീപ.
Summary: In Kozhikode Medical College, a young woman who is an ambulance driver was stopped and assaulted. The victim of violence is from Vilangad