മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.വി ഗോപാലന്റെ ഓര്‍മ്മകള്‍ പങ്കിട്ട് പ്രവര്‍ത്തകര്‍; അനുശോചന യോഗം സംഘടിപ്പിച്ച് മേപ്പയ്യൂരിലെ കോണ്‍ഗ്രസ്


മേപ്പയ്യൂര്‍: മുന്‍ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കെ.വി.ഗോപാലന്റെ നിര്യാണത്തില്‍ മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ്, കൊഴുക്കല്ലൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടര്‍, നരക്കോട് നടുക്കണ്ടി പരദേവതാ ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചയാളായിരുന്നു കെ.വി.ഗോപാലന്‍.

പി.അശോകന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ.അശോകന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി.രാമചന്ദ്രന്‍, കെ.പി.വേണുഗോപാല്‍, ഷബീര്‍ ജന്നത്ത്, സി.എം.ബാബു, നാരായണന്‍ സി.കെ, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, ആന്തേരി ഗോപാലകൃഷ്ണന്‍, ശ്രീനിലയം വിജയന്‍, രവീന്ദ്രന്‍ വള്ളില്‍, എന്‍.കെ.ഉണ്ണികൃഷ്ണന്‍, പറമ്പാട്ട് സുധാകരന്‍, വിജയന്‍ മയൂഖം, കൂനിയത്ത് നാരായണന്‍ കിടാവ് എന്നിവര്‍ സംസാരിച്ചു.