‘കുട്ടിക്കൊരു വീട്’ ഒരുക്കാൻ ചേമഞ്ചേരിയിൽ അധ്യാപകർ ഒത്തുകൂടി; കെഎസ്.ടി.എ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു
കൊയിലാണ്ടി: കെ.എസ്.ടി.എ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് എന്ന പദ്ധതിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. കാഞ്ഞിലശ്ശേരി നായനാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാനായി രവീന്ദ്രന്‍ മാസ്റ്ററെയും ജനറല്‍ കണ്‍വീനറായി ഡി.കെ.ബിജുവിനെയും തിരഞ്ഞെടുത്തു. കാഞ്ഞിലശ്ശേരി ഭാഗത്താണ് കെ.എസ്.ടി.എ കൊയിലാണ്ടി നേതൃത്വത്തിന്‍ കുട്ടിക്കൊരു വീട് ഒരുക്കുന്നത്. കെ.എസ്.ടി.എ സബ് ജില്ല പ്രസിഡണ്ട് ഗണേശന്‍ കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ല എക്‌സി. അംഗം ഡി.കെ ബിജു പദ്ധതി വിശദീകരണം നടത്തി.
ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഷീല ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു സോമന്‍, പഞ്ചായത്ത് അംഗങ്ങളായ ഗീത മുല്ലോളി, സജിത ഷെറിന്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ശാലിനി ബാലകൃഷ്ണന്‍, ഇ. അനില്‍കുമാര്‍, കെ.ശാന്ത, അരവിന്ദന്‍ വി എന്നിവര്‍ സംസാരിച്ചു. കെ.എസ്.ടി. എ സബ് ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണന്‍ സി. സ്വാഗതവും ജോ.സെക്രട്ടറി കെ.കെ.ചന്ദ്രമതി നന്ദിയും പറഞ്ഞു.