യാത്രയ്ക്കിടെ ബോധക്ഷയം, ബസ് നേരെ ആശുപത്രിയിലേക്ക് വിട്ട് ജീവനക്കാര്‍; കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന അജ്‌വ ബസ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍ ഗര്‍ഭിണിയായ യാത്രക്കാരിക്ക് തുണയായി
ഉള്ള്യേരി: ബസ് യാത്രയ്ക്കിടെ ബോധക്ഷയം സംഭവിച്ച യുവതിയ്ക്ക് തുണയായത് ബസ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അജ്‌വ ബസിലെ ജീവനക്കാരാണ് യുവതിയെ ഉടനടി ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു ബസ്. മൊടക്കല്ലൂരിനടുത്തുവെച്ച് യുവതിയ്ക്ക് ബോധക്ഷയം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ യാത്രക്കാരുടെ കൂടി സഹകരണത്തോടെ ബസ് സമീപത്തുള്ള എം.എം.സി ആശുപത്രിയിലേക്ക് തിരിച്ചു.
യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയശേഷമാണ് ബസ് യാത്ര പുനരാരംഭിച്ചതെന്ന് ബസ് ഡ്രൈവറായ കടിയങ്ങാട് സ്വദേശി ബവിത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. യുവതി ഗര്‍ഭിണിയായിരുന്നെന്നും പെട്ടെന്ന് ബോധം നഷ്ടപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ബസിലെ കണ്ടക്ടറും കുറ്റ്യാടി സ്വദേശിയുമായ ബിനോയിയും കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്തു. യുവതിയെ സ്ട്രക്ചറില്‍ കയറ്റിവിടാന്‍ സഹായിച്ചത് ബിനോയ് ആണ്.
വീഡിയോ: