കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭിത്തി തുരന്ന് പുറത്തുപോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭിത്തി തുരന്ന് ചാടിപ്പോയ അന്തേവാസി ബൈക്ക് അപകടത്തില്‍ മരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയായ ഇര്‍ഫാന്‍ (22) ആണ് മരിച്ചത്.
വാര്‍ഡ് മൂന്നിലെ സെല്ലിനുള്ളിലെ ബാത്ത്‌റൂമിലെ ഭിത്തി സ്പൂണ്‍ ഉപയോഗിച്ച് തുടര്‍ന്നാണ് ഇയാള്‍ പുറത്തു കടന്നത്. ഇവിടെ നിന്ന് ബൈക്ക് മോഷ്ടിച്ച് പോകുന്നതിനിടെ മലപ്പുറത്തുവെച്ച് ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം.
കോട്ടയ്ക്കലില്‍വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വണ്ടിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പരുക്കേല്‍ക്കുകയായിരുന്നു.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്നു. അവിടെ നിന്നും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പത്തുദിവസം മുമ്പ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.