കുറുവങ്ങാട് കയര്‍ വ്യവസായ സഹകരണ സംഘം ഫ്രെയിം മാറ്റ് പരിശീലന പരിപാടിക്ക് സമാപനം, ഒപ്പം പരിശീലനം ലഭിച്ചവര്‍ക്കായി സര്‍ട്ടിഫിക്കറ്റ് വിതരണവും


കൊയിലാണ്ടി: നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ കുറുവങ്ങാട് കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ വെച്ച് നടന്നു വരുന്ന ഫ്രെയിം മാറ്റ് നിര്‍മ്മാണ പരിശീലന പരിപാടിയുടെ സമാപനവും പരിശീലനം ലഭിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. സര്‍ട്ടിഫിക്കറ്റ് വിതരണം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വ്വഹിച്ചു.

കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട് അധ്യക്ഷത വഹിച്ചു. അഭിഷേക്.സി (ഡയറക്ടര്‍ -എന്‍ സി ആര്‍ എം ഐ തിരുവനന്തപുരം), കയര്‍ വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് കെ. സുകുമാരന്‍ നഗരസഭ വൈസ് ചെയര്‍മാന്‍, അഡ്വ: കെ.സത്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു. പി.ബി, കൗണ്‍സിലര്‍ രജീഷ് വെങ്ങളത്ത് കണ്ടി, പ്രഭ.സി ( കൗണ്‍സിലര്‍) , ഷാജി .എന്‍.പി( കയര്‍ ഇന്‍സ്‌പെക്ടര്‍, കൊയിലാണ്ടി), എം. ബാലകൃഷ്ണന്‍, സി.കെ.കൃഷ്ണന്‍, കെ.കെ. നാരായണന്‍, ജനാര്‍ദ്ദനന്‍ വി.ടി എന്നിവര്‍ സംസാരിച്ചു.