കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും രൂപയും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും 15000രൂപയും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. തെറ്റത്ത് താഴെ കുനിയില്‍ അക്ഷയ് കുമാറിന്റെ പേഴ്‌സാണ് നഷ്ടമായത്.
ഇന്ന് വൈകുന്നേരം 3.30നും 4മണിക്കും ഇടയില്‍ കണയങ്കോട് പാലത്തിനും കുറുവങ്ങാട് പോസ്‌റ്റോഫീസിനും ഇടയില്‍വെച്ചാണ് പേഴ്‌സ് നഷ്ടമായത് എന്നാണ് കരുതുന്നത്. കണയങ്കോട് നിന്നും വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് സംഭവം.
ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 15000 രൂപ, എടിഎം കാര്‍ഡ് എന്നിവയാണ് പേഴ്‌സില്‍ ഉണ്ടായിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8943185276 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Description: Kuruvangad native’s wallet reported missing