പോലീസിനെ കണ്ടപ്പോൾ പരുങ്ങി കളിച്ചു, വിൽപ്പനയ്ക്കായെത്തിച്ച കഞ്ചാവുമായി കുറുവങ്ങാട് സ്വദേശി പിടിയിൽ


Advertisement

കൊയിലാണ്ടി: വിൽപ്പനയ്ക്കായെത്തിച്ച കഞ്ചാവുമായി കുറുവങ്ങാട് സ്വദേശിയായ യുവാവ് പിടിയിൽ. കുറുവങ്ങാട് കോടം താർ കുനി വി.കെ. അഫ്സൽ (35) ആണ് കൊയിലാണ്ടി എസ്.ഐ എം.എൽ.അനൂപും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നതെ ഉച്ചയ്ക്കാണ് സംഭവം.

Advertisement

കൊയിലാണ്ടി ജി.വി.എച്ച്.എസ്സ്.എസ്സ് ന് സമീപത്ത വച്ച് പോലീസിനെ കണ്ടപ്പോൾ പരുങ്ങി കളിച്ച യുവാവിനെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. ഇയാളുടെ കെെവശം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. വിൻ പ്പനക്കായി എത്തിയതായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. എ.എസ്.ഐ.അഷറഫ്, എസ്.ഇ.പി.ഒ.രാജേഷ്. തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.

Advertisement

കൊയിലാണ്ടിയിൽ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടമാണ് കുട്ടികളെ ലക്ഷ്യമിട്ടാണ് മാഫിയ പ്രവർത്തിക്കുന്നത്. ഇതിനെതിരെ നഗരസഭയും, പോലീസും, ഡി.വെെ.എഫ്.െെ നാട്ടുകാരും, എക്സൈസും രംഗത്തിറങ്ങിയിരിക്കുകയാണ്. ന​ഗരത്തിൽ പരിശോധന ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.

Advertisement

Summary: Koyilandi Police arrested Kuruvangad native with cannabis brought for sale