കുന്ദമംഗലം ചൂലാം വയലില്‍ നിയന്ത്രണം വിട്ട ബസ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു; 27 ഓളം പേര്‍ക്ക് പരുക്ക്


കുന്ദമംഗലം: കുന്ദമംഗലം ദേശീയ പാതയില്‍ ചൂലാം വയലില്‍ ബസ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് യാത്രക്കാരായ 27 ഓളം പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ്സ് മറുഭാഗത്ത് റോഡരികില്‍ നിര്‍ത്തിയിട്ടലോറിയില്‍ ഇടിച്ച് യാത്രക്കാരായ വനിതാ പോലീസ് ഉള്‍പ്പെടെ ഇരുപത്തിയേഴോളം പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.

അടിവാരം ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫാത്തിമാസ് എന്ന ബസ്സാണ് ചൂലാം വയല്‍ സ്‌കൂളിന്റെ മുന്‍പിലെ ഇറക്കത്തില്‍ മറുഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് ഇടിച്ചത്.

അതിരാവിലെ ആയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. അപകടകാരണം വ്യക്തമല്ല
ബസ് അമിത വേഗത്തിലായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇടിയില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.

അപകടത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

summary: kunnamagalam bus collides with a lorry on the highway, 27 injured