കക്കഞ്ചേരി എല്‍.പി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപകന്‍ കൊയിലാണ്ടി ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിക്കു സമീപം വാളിക്കണ്ടി കുഞ്ഞിരാമന്‍ മാസ്റ്റര്‍ അന്തരിച്ചു


കൊയിലാണ്ടി: കക്കഞ്ചേരി എല്‍.പി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപകന്‍ കൊയിലാണ്ടി ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിക്കു സമീപം വാളിക്കണ്ടി കുഞ്ഞിരാമന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

ഭാര്യ: തിരുവോത്ത് രോഹിണി.

മക്കള്‍: വിജയ, പുഷ്പ, ലത, പരേതനായ വിനോദ്.

മരുമക്കള്‍: ശിവദാസന്‍ വിയ്യൂര്‍ (റിട്ടയേര്‍ഡ് സ്‌പൈസസ് ബോര്‍ഡ്), സുരേഷ് പുളിയഞ്ചേരി (റിട്ടയേര്‍ഡ് സി.ഐ.എസ്.എഫ്) പരേതനായ പ്രകാശന്‍ (പൂക്കാട്).

സഹോദരങ്ങള്‍: ഉണ്ണി മാധവന്‍ നായര്‍ (പന്തീരാങ്കാവ്), പരേതനായ അച്ചു കുട്ടി വൈദ്യര്‍ (പന്തലായനി).