ഇന്നലെ പുലര്‍ച്ചെ മുതല്‍ കാണാതായി; കുഞ്ഞിപ്പള്ളി സ്വദേശിയായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി
ചോമ്പാല: ഞായറാഴ്ച്ച പുലര്‍ച്ചയോടെ കാണാതായ അഴിയൂര്‍ കുഞ്ഞിപ്പള്ളി സ്വദേശിയായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിപ്പള്ളി അണ്ടികമ്പനിക്കടുത്ത തൈകണ്ടിയില്‍ ജലാലുദ്ധീന്റെ ഭാര്യ സറീനയാണ് മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സറീനയുടെ മൃതദേഹം എരിക്കില്‍ ചാലിലുള്ള സ്വന്തം വീട്ടിലെ കിണറ്റില്‍ കണ്ടത്. ഇന്നലെ പുലര്‍ച്ചെ 4:56ന് ഭര്‍തൃ വീട്ടില്‍നിന്നും ഇറങ്ങിപ്പോയതായിരുന്നു ഇവര്‍. തൊട്ടടുത്തുള്ള സിസിടിവി ക്യാമറയില്‍ പര്‍ദയും സ്‌കാഫും ധരിച്ച് സറീന നടന്ന് പോകുന്നതായി കണ്ടിരുന്നു. ചോമ്പാല്‍ പോലീസില്‍ പരാതി നല്‍കിയിതിനെ തുടര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ കിണറ്റില്‍ ഇറങ്ങി പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ സറീനയെ കണ്ടെത്തിയത്.
അഞ്ചു വയസ്സുള്ള മുഹമ്മദ് മഖ്ദൂബ് ഏക മകനാണ്. ഉപ്പ: അബ്ദുള്ള. ഉമ്മ: പരേതയായ ബീവി. സഹോദരങ്ങള്‍: ഹാരിസ്, നൗഷാദ്, സീനത്ത്, നസീമ, സെഫ്രി, ജെസി.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.