വിഷുവിന് പച്ചക്കറികള്‍ക്കായി അകലെപ്പോകേണ്ട; മേപ്പയ്യൂരില്‍ കുടുംബശ്രീ മോഡല്‍ സി.ഡി.എസ് വിഷു വിപണന മേളയ്ക്ക് തുടക്കമായി


Advertisement

മേപ്പയ്യൂര്‍: കുടുംബശ്രീ മോഡല്‍ സി.ഡി.എസ് വിഷു വിപണന മേള ആരംഭിച്ചു. അഞ്ച് ദിവസത്തെ ചന്തയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ആദ്യവില്പന കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ബിജിക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Advertisement

സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ.ശ്രീജയ അധ്യക്ഷത വഹിച്ചു. എക്കൗണ്ടന്റ് ആതിര, സി.ഡി.എസ് മെമ്പര്‍മാരായ ശോഭ.പി.എം, ബിന്ദു.എ.കെ.എം, ഷൈനി.കെ.ടി, നിബിത, ലീല.എം.ടി എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് എം.ഇ ഉപസമിതി കണ്‍വനര്‍ സ്വാഗതവും നിഷ.പി.ടി നന്ദിയും അര്‍പ്പിച്ചു.

Advertisement
Advertisement