കുച്ചിപ്പുടി, മോഹിനിയാട്ടം, മണി പൂരി, സത്രിയ, കഥക്… നിലയ്ക്കാതെ നൃത്തച്ചുവടുകൾ നീണ്ടുനിന്നത് 12 മണിക്കൂർ; വേറിട്ട അനുഭവമായി പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ നൃത്താർച്ചന
കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രവും ഭരതാഞ്ജലി നൃത്ത വിദ്യാലയവും ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി മണിക്കൂറുകൾ നീണ്ട നൃത്താർച്ചന നടത്തി. തുടർച്ചയായി 12 മണിക്കൂറാണ് നൃതനൃത്യങ്ങളുമായി ആസ്വാദകഹൃദയം കീഴടക്കിയത്. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും നർത്തകീർത്തകന്മാർ താളത്തിനൊപ്പം ചുവടുവെച്ചത് കൗതുകത്തോടെ എല്ലാവരും വീക്ഷിച്ചു.
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഒഡീസി, കർണാട്ടിക്, മണി പൂരി, സത്രിയ, കഥക്, കേരളനടനം എന്നിവ അരങ്ങേറി. വെസ്റ്റ് ബംഗാളിൽ നിന്നുള്ള ഡോ. തമാലിക ഡേ കഥക് നൃത്തം അവതരിപ്പിച്ചു. മണിപ്പൂരി നൃത്തവുമായി ഡോ.താനിയ ചക്ര ബോർത്തി കൊൽക്കത്തയും അരങ്ങിലെത്തി. നിരവധി പേരാണ് നൃത്താർച്ചന കാണാനായി എത്തിച്ചേർന്നത്.[
Summary: Kuchipudi, Mohiniyattam non-stop dance moves lasted for 12 hours; Dance performance at Panthalayani Sri Aghora Shiva Temple