പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഡിഡന്റായി കെ.ടി വിനോദിനെ തിരഞ്ഞെടുത്തു


പയ്യോളി: പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രഡിഡന്റായി കെ.ടി വിനോദിനെ തിരഞ്ഞെടുത്തു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയാണ് പുതിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരെ നിയമിച്ചത്.

നിലവില്‍ പയ്യോളി മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡ് കൗണ്‍സിലറാണ് വിനോദ്. കൂടാതെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും, ഡി.സി.സി മെമ്പറും വ്യാപാരി വ്യവസായി പ്രസിഡന്റുമാണ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനയിലേക്ക് കടന്നുവന്ന വിനോദ്. കെ.എസ്.യു വിന്റെ സജീവ പ്രവര്‍ത്തത്തകനായിരുന്നു. അയനിക്കാടാണ് സ്വദേശം.