വായനാക്കുറിപ്പ് തയ്യാറാക്കല്‍ മത്സരം, ബഷീര്‍ അനുസ്മരണം… വായന പക്ഷാചാരണ പരിപാടികളുമായി പുളിയഞ്ചേരിയിലെ കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല


Advertisement

പുളിയഞ്ചേരി: വായന പക്ഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളുമായി പുളിയഞ്ചേരിയിലെ കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല. വായനാ കുറിപ്പു തയ്യാറാക്കല്‍ മത്സരം, ബഷീര്‍ അനുസ്മരണം, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വയോജന ക്ലബിനായി ‘സണ്‍ഡേസിനി തിയറ്റര്‍’ തുടങ്ങിയ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

Advertisement

ഇതിന്റെ ഭാഗമായി കേരളമാര്‍ക്‌സ് എന്നറിയപ്പടുന്ന, പാട്ടബാക്കി എന്ന ചരിത്രപ്രസിദ്ധനാടത്തിന്റെ രചയിതാവു കൂടിയായ കെ.ദാമോദരനെ അനുസ്മരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ദാമോദരന്‍.കെ ഉദ്ഘാടനം ചെയ്തു. വി.രമേശന്‍ മാസ്റ്റര്‍ അധ്യക്ഷനായി. വലിയാട്ടില്‍ ഷാജി, കൗണ്‍സിലര്‍ കെ.എം.നന്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിനേഷ് കെ.ടി സ്വാഗതവും രശ്മി വി.നന്ദിയും പറഞ്ഞു.

Advertisement
Advertisement