‘കള്ള കേസ് എടുത്തും ജയിലിലടച്ചും പ്രവർത്തകരുടെ വീര്യം തകർക്കാൻ കഴിയുമെന്നത് പിണറായി വിജയന്റെ വ്യാമോഹം’; എ.കെ ജാനിബിന് ജന്മനാട്ടില്‍ സ്വീകരണം


കട്ടിലപ്പീടിക: തിരുവനന്തപുരം ഡിജിപി ഓഫീസിലേക്ക് കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിൽ പങ്കെടുത്ത് ഒൻപത് ദിവസം ജയിൽവാസം അനുഭവിച്ചു നാട്ടിൽ തിരിച്ചെത്തിയ കെ എസ് യു സംസ്ഥാന സമിതി അംഗം എ.കെ ജാനിബിന് ചേമഞ്ചേരി കാപ്പാട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി കാപ്പാട് സ്വീകരണം നൽകി. സ്വീകരണ പൊതുയോഗം എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

‘കള്ള കേസ് എടുത്തും ജയിലിലടച്ചും ജാനിബിനെ പോലെയുള്ള സഹപ്രവർത്തകരുടെ വീര്യം തകർക്കാൻ കഴിയുമെന്നത് പിണറായി വിജയന്റെ വെറും വ്യാമോഹം മാത്രമാണെന്നും, വരും നാളുകളിൽ വർധിത വീര്യത്തോടെ നെറികേടുകൾക്കെതിരായ പോരാട്ടത്തിൽ അവർ മുന്നിൽ തന്നെയുണ്ടാവുമെന്നും കെ.എം അഭിജിത്ത് പറഞ്ഞു. കാപ്പാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് കാപ്പാട് അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.പി അബ്ദുൾ റഷീദ്‌, ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കിഴരിയൂർ, ബ്ലോക്ക് പ്രസിഡന്റ് മുരളി തോറോത്ത്, ഷബീർ ഇളവനകണ്ടി, സത്യനാഥൻ മടഞ്ചേരി, വിജയൻ കണ്ണഞ്ചേരി, ഷാജി തോട്ടോളി, ദിനേശൻ കെ.എം, എ.ടി ബിജു, രാമദാസ് എ.സി, അനിൽ പാണലിൽ എന്നിവർ സംസാരിച്ചു. ഷഫീർ കാഞ്ഞിരോളി, റംഷി കാപ്പാട്, അസീം വെങ്ങളം, അനൂപ് കെ.പി, ആദർശ് കെ.എം എന്നിവർ നേതൃത്വം നൽകി.