അധ്യാപകരുടെ കവര്‍ന്ന ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം; കെ.എസ്.ടി.യു ഉപജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍
കൊയിലാണ്ടി: അധ്യാപകരുടെ കവര്‍ന്നെടുത്ത മുഴുവന്‍ ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്ന് കെ.എസ്.ടി.യു കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊയിലാണ്ടി ഉപജില്ല സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം വി.പി.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.
ഉപജില്ല പ്രസിഡന്റ് സിറാജ് ഇയ്യഞ്ചേരി അധ്യക്ഷനായി. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് ബഷീര്‍ വടക്കയില്‍ മുഖ്യ പ്രഭാഷണം നടത്തി. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സുബൈര്‍ എടപ്പത്തൂരിന് യാത്രയയപ്പ് നല്‍കി. ഹാരിസ് ഒ.കെ, ഷംസുദ്ദീന്‍ വടക്കയില്‍, അന്‍വര്‍ ഷാ നൊച്ചാട്, അബ്ദുല്‍ അസീസ്.പി.കെ, മുഹമ്മദ് ഷഫീക്ക്.കെ, അബ്ദുല്‍സലാം.എന്‍.എം, സജാദ്, നസീറ.എ.എം, സുഹറ.വി.പി, റെലിഷ ബാനു, സെന്‍സീറ എന്നിവര്‍ പ്രസംഗിച്ചു.