‘നാലാം തൂണില്‍ സംഭവിക്കുന്നത്’; ജനാധിപത്യ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതി വിഷയത്തില്‍ സംവാദം സംഘടിപ്പിച്ച് കെ.എസ്.ടി.എ



കൊയിലാണ്ടി:
കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി നാലാം തൂണില്‍ സംഭവിക്കുന്നത് എന്ന വിഷയത്തില്‍ മാധ്യമ സംവാദം സംഘടിച്ചു. ജനാധിപത്യ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതി പൊതുസമൂഹവുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവാദ സദസ്സ് സംഘടിപ്പിച്ചത്.

പരിപാടി ഡോക്ടര്‍ കെ.പി. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന സമിതി അംഗം സി.സതീശന്‍ അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം കെ.ഷാജിമ, ജില്ലാ സെക്രട്ടറി ആര്‍.എം രാജന്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.രാജന്‍ എന്നിവര്‍ സംസാരിച്ചു.

സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡി.കെ ബിജു സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.സദാനന്ദന്‍ നന്ദിയും പറഞ്ഞു.