ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, പി.എഫ് .ആർ.ഡി.എ നിയമം പിൻവലിക്കുക ഡിഡിഇ ഓഫീസ് മാർച്ച് വിജയിപ്പിക്കണമെന്ന് കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല പ്രവർത്തക കൺവൻഷൻ
കൊയിലാണ്ടി: ജൂലൈ 23 ന് നടക്കുന്ന ഡി ഡി ഇ ഓഫീസ് മാർച്ചിലും ധർണ്ണയിലും മുഴുവൻ അധ്യാപകരും അണിനിരക്കണമെന്ന് കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ നടന്ന പ്രവർത്തക കൺവൻഷൻ കെ.എസ്.ടി. എ സംസ്ഥാന സമിതി അംഗം കെ.ഷാജിമ ഉദ്ഘാടനം ചെയ്തു.
ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, പി.എഫ് .ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, കേന്ദ്രസർക്കാറിന്റെ ജനദ്രോഹ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് കെ.എസ്.ടി.എ നേതൃത്വത്തിൽ ഡി.ഡി.ഇ മാർച്ച് നടക്കുന്നത്.
സബ് ജില്ല പ്രസിഡണ്ട് ഗണേശൻ കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. കെ.കെ.ചന്ദ്രമതി അഭിവാദ്യം ചെയ്ത് സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ സ്വാഗതവും ട്രഷറർ വി.അരവിന്ദൻ നന്ദിയും പറഞ്ഞു.