‘കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനം വിജയിപ്പിക്കും’; 501 അംഗ സംഘാടകസമിതി രൂപീകരിച്ചു
കൊയിലാണ്ടി: അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘാടക സമിതി രൂപീകരിച്ചു. കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗം പി.വിശ്വൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അധ്യക്ഷനായി. ‘മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന കെ.എസ്.ടി.എ വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലാ സമ്മേളനം നടക്കുന്നത്.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി.രാജീവൻ സമ്മേളന മുദ്രാവാക്യം വിശദീകരിച്ച് സംസാരിച്ചു. മുൻ എം.എൽ.എ കെ.ദാസൻ, നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട്, കെ.കെ.മുഹമ്മദ്,
സി.ഐ.ടി.യു ഏരിയാ വൈസ് പ്രസിഡന്റ് ടി.കെ.ചന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് സ്മിജ പി.എസ്, ജിതേഷ് ശ്രീധർ (എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം), സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ഷാജിമ, സജീഷ് നാരായണൻ, ജില്ലാ ട്രഷറർ എം.ഷീജ തുടങ്ങിയവർ സംസാരിച്ചു.
സമ്മേളന വിജയത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികളായി കാനത്തിൽ ജമീല എം.എൽ.എ (ചെയർപേഴ്സൺ), ടി.കെ.ചന്ദ്രൻ (വൈസ് ചെയർപേഴ്സൺ), ഡി.കെ.ബിജു (ജനറൽ കൺവീനർ), സി.ഉണ്ണികൃഷ്ണൻ, കെ.ശാന്ത (കൺവീനർമാർ) എം.ഷീജ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.