യഥാര്‍ത്ഥ അങ്കത്തിനുമുമ്പ് ഒരു സാമ്പിള്‍! എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷയുമായി കെ.എസ്.ടി.എ
കൊയിലാണ്ടി: അധ്യാപക സംഘടനയായ കെ.എസ്.ടി.എ നേതൃത്വത്തില്‍ എല്‍.എസ്.എസ്, യു.എസ്.എസ് മാതൃക പരീക്ഷ നടത്തി. കൊയിലാണ്ടി സബ്ജില്ലാ തല ഉദ്ഘാടനം നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വഹിച്ചു. സബ്ജില്ല വൈസ് പ്രസിഡണ്ട് എന്‍.കെ.രാജഗോപാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ എക്‌സി. അംഗം ഡി.കെ.ബിജു ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ സി. സ്വാഗതവും ജോര്‍ജ് കെ.ടി. നന്ദിയും രേഖപ്പെടുത്തി.
അരിക്കുളത്ത് സി.എം. ഷിജുവിന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്തംഗം വി.പി അശോകന്‍ ഉദ്ഘാടനം ചെയ്തു. കാവുംവട്ടത്ത് ഏണസ്റ്റോയുടെ അധ്യക്ഷതയില്‍ പ്രവീണ്‍ കുമാര്‍ ബി.കെ ഉദ്ഘാടനം ചെയ്തു.
കന്നൂര് ഗണേശന്‍ കക്കഞ്ചേരിയുടെ അധ്യക്ഷതയില്‍ ഉള്ള്യേരി ഗ്രാമ പഞ്ചായത്തംഗം ടി.കെ ശിവന്‍ ഉദ്ഘാടനം ചെയ്തു.
അത്തോളി എച്ച് എസ് എസില്‍ നടന്ന പരിപാടി സരിതയുടെ അധ്യക്ഷതയില്‍ എന്‍.ഡി.പ്രജീഷ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരിയില്‍ നടന്ന പരിപാടി വി. അരവിന്ദന്റെ അധ്യക്ഷതയില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവില്‍ ജിതേഷ് കോയമ്പത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സൗത്തില്‍ നടന്ന പരിപാടി പ്രജീഷയുടെ അധ്യക്ഷതയില്‍ പന്തലായനി ബി.പി.സി. കെ.കെ യൂസഫ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലയ്ക്കകത്ത് വിവിധ കേന്ദ്രങ്ങളിലായി ആയിരത്തി അറുനൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി.