വീടില്ലാത്ത കുടുംബത്തിന് വീടൊരുക്കി കെ.എസ്.ടി.എ; കുട്ടിക്കൊര് വീടിന്റെ താക്കോല്‍ കൈമാറ്റം ഡിസംബര്‍ 12ന്


കൊയിലാണ്ടി: കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി നിര്‍ദേശപ്രകാരം സബ്ജില്ലകള്‍ ഏറ്റെടുത്ത കുട്ടിക്കൊരു വീട് നിര്‍മാണം കൊയിലാണ്ടിയില്‍ പൂര്‍ത്തിയായി. വീടിന്റെ താക്കോല്‍ കൈമാറ്റം ഡിസംബര്‍ 12 തിങ്കളാഴ്ച വൈകീട്ട് 4.30 ന് പി.മോഹനന്‍ മാസ്റ്റര്‍ നിര്‍വഹിക്കും.

കാഞ്ഞിലശ്ശേരി വാളാര്‍ കുന്നിലാണ് കെ.എസ്.ടി.എ കൊയിലാണ്ടി നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വാസയോഗ്യമല്ലാത്ത വീടുള്ള കുടുംബങ്ങളെ പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ട കുടുംബത്തിനാണ് വീട് നല്‍കുന്നത്.

സബ്ജില്ലയിലെ അധ്യാപകര്‍, പൂര്‍വ്വ അധ്യാപകര്‍ എന്നിവരില്‍ നിന്നുള്ള ധനസമാഹരണത്തിലൂടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. പത്ര സമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡി.കെ.ബിജു, സബ്ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണന്‍.സി, ട്രഷറര്‍ രാജഗോപാലന്‍.എന്‍.കെ. എന്നിവര്‍ പങ്കെടുത്തു.