മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും ഉന്നത വിജയികളെ അനുമോദിക്കലും; കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊല്ലം വെസ്റ്റ് യൂണിറ്റ്


കൊയിലാണ്ടി: സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (KSSPU) കൊല്ലംവെസ്റ്റ് യൂണിറ്റ് സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍, കൊയിലാണ്ടി നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ. അജിത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.എം നയനജന്‍ മാസ്റ്റര്‍ ആധ്യക്ഷം വഹിച്ചു.

പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിക അനുവദിക്കുക, കൊയിലാണ്ടി സബ് ട്രഷറിയുടെ നിര്‍മാണം വേഗത്തില്‍ ആരംഭിക്കുക, ദേശീയപാതയിലെ ദുരിത യാത്രയ്ക്ക് പരിഹാരം കാണുക, താലൂക്ക് ഗവ: ആശുപതിയിലെ ചികിത്സാ സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.

മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കല്‍, പുതിയ അംഗങ്ങളെ സ്വീകരിക്കല്‍, ‘കൈത്താങ്ങ് ‘ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായ വിതരണം എന്നിവ നടന്നു.

KSSPU ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരന്‍ മാസ്റ്റര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. രാജേന്ദ്രന്‍, എന്‍ . കെ. വിജയഭാരതി ടീച്ചര്‍, ടി.എ സത്യഭാമ, വി.വി.കെ വാസു, ശ്രീമതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കെ.രവി മാസ്റ്റര്‍ സ്വാഗതവും വി.പി. മുകുന്ദന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.