കെ.എസ്.എസ്.പി.എ കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനം; പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി വനിതാ സമ്മേളനം
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കെ.എസ്.എസ്.പി.എ കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി വനിതാ സമ്മേളനം സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.എ വനിത ഫോറം സംസ്ഥാന സെക്രട്ടറി എം.വാസന്തി ഉദ്ഘാടനം ചെയ്തു.
സമൂഹം – സത്രീ സൗഹൃദം എന്ന വിഷയത്തില്‍ കേരള മദ്യനിരോധ സമിതി വനിത ഫോറം സെക്രട്ടറി ഈയ്യച്ചേരി പത്മിനി ടീച്ചർ ക്ലാസെടുത്തു. യോഗത്തിൽ എസ്.കെ പ്രേമകുമാരി അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കാളികളായി. ഇന്ദിര ടീച്ചർ, തങ്കമണി, ശോഭന, വള്ളി പരപ്പിൽ എന്നിവർ സംസാരിച്ചു.
Description: KSSPA koyialndy Constituency Conference