അവധിക്കാലം വന്നെത്തി, ഇനി യാത്രകള്‍ തുടങ്ങാം; നെല്ലിയാംമ്പതി, ഗവി, മൂന്നാര്‍ ഉള്‍പ്പെടെ കുറഞ്ഞ ചെലവില്‍ തകര്‍പ്പന്‍ വിനോദയാത്ര പാക്കേജുകളുമായി കോഴിക്കോടു നിന്നും ആനവണ്ടി ഒരുങ്ങിക്കഴിഞ്ഞു


കോഴിക്കോട്: അവധിക്കാലം ആഘോഷിക്കാന്‍ വിനോദയാത്രയുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ കോഴിക്കോട് ജില്ലയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്ര ഒരുക്കുന്നു. കുറഞ്ഞ ചെലവില്‍ കുറേയേറെ മനോഹരമായ യാത്രകളാണ് ഇതിലൂടെ ഒരുങ്ങുന്നത്.

കാടിന്റെ മനോഹാരിതയും അതോടൊപ്പം നവ്യജീവികളെ നേരിട്ട് കണ്ടും ഒരു സഞ്ചാരം. കാനനഭംഗിയാസ്വദിച്ചുള്ള ഗവിയിലേക്കുള്ള യാത്ര കോഴിക്കോടു നിന്നും പുറപ്പെടുന്നത് ഏപ്രില്‍ അഞ്ചിനാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ പോവാനാഗ്രഹിക്കുന്നതും. ഈ കൊടും വേനലില്‍ അല്പം തണുപ്പും കുളിര്‍മ്മയും ലഭിക്കുന്നതുമായ മൂന്നാര്‍ ട്രിപ്പ് ഏഴിനാണ്. ഒമ്പതിന് നെല്ലിയാമ്പതിയിലേക്കാണ് യാത്ര.

ആറിന് വാഗമണ്‍ കുമരകം, കൂടാതെ വയനാട് തൊള്ളായിരംകണ്ടി, പെരുവണ്ണാമുഴി, കരിയാത്തുംപാറ, മലക്കപ്പാറ, മലമ്പുഴ, തൃശൂര്‍, ചാവക്കാട്, നിലമ്പൂര്‍, മൂകാംബിക എന്നിവിടങ്ങളിലേക്കും യാത്ര സൌകര്യം ഉണ്ടായിരിക്കും.

താല്‍പ്പര്യമുള്ളവര്‍ക്ക് തനിച്ചും കൂട്ടായും യാത്രയില്‍ പങ്കാളികളാകാവുന്നതാണ്. ബുക്കിങ്ങിന് രാവിലെ 9.30 മുതല്‍ രാത്രി ഒമ്പതു വരെ 9846 100728, 9544477954, 99617 61708 നമ്പറുകളില്‍ വിളിക്കാം.

summary: KSRTC holiday tour packages from Kozhikode have start  next days