താമരശ്ശേരിയില്‍ റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആർടിസി പാഞ്ഞുകയറി അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: താമരശ്ശേരിയില്‍ റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. ബസിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അമ്പായത്തോട് അറമുക്ക് ഗഫൂർ (53),കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ (42) എന്നിവർക്കാണ് പരുക്കേറ്റത്.
ദേശീയപാത 766ല്‍ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്റെ കൊമ്പില്‍ നിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരിക്കെ ആളുകള്‍ക്കിടയിലേക്ക് ബസ്സ് പാഞ്ഞുകയറുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്.
Description: KSRTC crashes into mango pickers on the road in Thamarassery