കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു; കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു


Advertisement

കോഴിക്കോട്: കെഎസ്ആ‌ർടിസി ബസ് ബൈക്കിൽ ഇടിച്ച് കോഴിക്കോട് നഴ്സിം​ഗ് വിദ്യാ‌ർത്ഥി മരിച്ചു. മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വ​ദേശി അബി നർഷാദാണ് (24) മരിച്ചത്. രാമനാട്ടുകര – മീഞ്ചന്ത സംസ്ഥാന പാതയില്‍ നല്ലളം പോലീസ്‌ സ്‌റ്റേഷന് സമീപം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.

Advertisement

സുഹൃത്തായ കൊച്ചി സ്വദേശി അബ്ദുല്‍ അസീസിനൊപ്പം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക പരിശീലന ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ കോളേജിലേക്ക് തിരികെ പോകുന്നതിനിടെയാണ് സംഭവം. അബി നര്‍ഷാദ് ഓടിച്ച ബൈക്കില്‍ അതേ ദിശയില്‍ കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് ഇടിച്ചത്. റോഡില്‍ വീണ അബി ബസ്സിനടിയില്‍പ്പെട്ടു പോവുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേ​ജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോ‌ർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement

പരിക്കേറ്റ അബ്ദുല്‍ അസീസിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്‌ അബി നർഷാദ്‌. അക്ബർ – ബിജൂനി മാലങ്ങാടന്‍ എന്നിവരുടെ മകനാണ്‌.

സഹോദരങ്ങള്‍: ഇഹാബ്, ഹാദി ഹസന്‍.

Advertisement

Description: KSRTC bus hits bike; Kozhikode nursing student dies